തരുണ്‍ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Posted on: November 22, 2020 8:00 pm | Last updated: November 22, 2020 at 8:00 pm

ഗോഹട്ടി  | കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആസാം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗോഗോയിയുടെ നില ഗുരുതരമായി തുടരുന്നു.
അതേ സമയം വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന അദ്ദേഹം തനിയെ കണ്ണുതുറന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ പൂര്‍ണമായും അബോധാവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതേസമയം 86കാരനായ ഗോഗോയിയുടെ ഒന്നിലധികം അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ഗോഹട്ടി മെഡിക്കല്‍ കോളജിലാണ് ഗോഗോയി ചികിത്സയിലുള്ളത്. നവംബര്‍ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 25നാണ് ഗോഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.