Kerala
രണ്ടില ഇല്ലെങ്കിലും ജയിക്കുമെന്ന് ജോസഫ് വിഭാഗം

തൊടുപുഴ | രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചതില്‍ നിരാശ പ്രകടിപ്പിക്കാതെ പി ജെ ജോസഫ് വിഭാഗം. രണ്ടില ചിഹ്നം ലഭിക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല. ചിഹ്നത്തേക്കാള്‍ പ്രധാനം മുന്നണിയും പ്രവര്‍ത്തകരുമാണ്. തദ്ദേശ തെരഞ്ഞടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികട്ട വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു.
ചിഹ്നമില്ലെങ്കിലും പ്രവര്‍ത്തകര്‍ കൂടെയുണ്ടെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍ രണ്ടില ജോസ് വിഭാഗത്തിന് നല്‍കിയ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പാര്‍ട്ടി നീക്കം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് രണ്ടില ചിഹ്നം ഒരു വികാരമാണ്. ഇത് കെ എം മാണിയും ജോസ് കെ മാണിയുമെല്ലാം പല തവണ പറഞ്ഞിട്ടുണ്ട്. രണ്ടില ചിഹ്നമില്ലാതെ മത്സരിച്ച പാല ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് പാര്‍ട്ടിക്ക് ഉണ്ടായത്. ഇപ്പോള്‍ ചിഹ്നം ലഭിച്ചതോടെ ജോസ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്.