National
ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

പാട്‌ന | ബിഹാറിലെ ഗയയില്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിനിടെ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. തലസ്ഥാനമായ പാട്‌നക്ക് 100 കിലോമീറ്റര്‍ അകലെയുള്ള ബാരച്ചാട്ടി വനമേഖലയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് മേഖലാ കമാന്‍ഡര്‍ അലോക് യാദവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 205 കോബ്ര വിഭാഗത്തിലെ സൈനികരും പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. എ കെ 47 ഉള്‍പ്പെടെ രണ്ടു റൈഫിളുകളും സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തു.
മാവോയിസ്റ്റുകള്‍ മേഖലയില്‍ താമസിക്കുന്ന രണ്ടുപേരെ കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രി 12.20ഓടെയാണ് സംയുക്ത സേന തിരച്ചില്‍ ആരംഭിച്ചത്.
---- facebook comment plugin here -----