Connect with us

Covid19

ആശ്വാസ ദിനം; സഊദിയില്‍ പ്രതിദിന കൊവിഡ് നിരക്ക് കുറഞ്ഞു

Published

|

Last Updated

ദമാം | സഊദിയില്‍ പ്രതിദിന കൊവിഡ് നിരക്കില്‍ വന്‍ കുറവ്. 24 മണിക്കൂറിനിടെ 286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 448 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 16 പേര്‍ മരിച്ചു. 3,54,813 കൊവിഡ് ബാധിതരില്‍ 3,42,404 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ നിരക്ക് 96.5 ശതമാനമായി ഉയര്‍ന്നു. 5,745 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1.62 ശതമാനമാണ് മരണ നിരക്ക്.

റിയാദ്- 76, ഹാഇല്‍- 30, മദീന- 28, ദമാം- 15, ജിദ്ദ- 11 എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 6,664 രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 793 പേരുടെ നില ഗുരുതരമാണ്.