ഐഫോണ്‍ 12 സീരീസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഐ ഒ എസ് വേര്‍ഷനുമായി ആപ്പിള്‍; മിനിയുടെ ലോക്ക് സ്‌ക്രീന്‍ പ്രശ്‌നം പരിഹരിച്ചു

Posted on: November 20, 2020 2:52 pm | Last updated: November 20, 2020 at 2:52 pm

ന്യൂയോര്‍ക്ക് | ലോകത്തുടനീളമുള്ള ഉപഭോക്താക്കള്‍ പരാതിപ്പെട്ട ഐഫോണ്‍ 12 സീരീസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഐ ഒ എസ് വേര്‍ഷന്‍ പുറത്തിറക്കി ആപ്പിള്‍. ഐ ഒ എസ് 14.2.1 എന്ന വേര്‍ഷനാണ് ഇറക്കിയത്. ഇതോടെ ഐഫോണ്‍ 12 മിനിയിലെ ലോക്ക് സ്‌ക്രീന്‍ പ്രശ്‌നത്തിന് ഇടയാക്കിയ ബഗ് ഒഴിവാക്കാനായി.

മറ്റ് പ്രശ്‌നങ്ങളും ആപ്പിള്‍ കണ്ടെത്തിയിട്ടുണ്ട്. ഐഫോണ്‍ 12 മിനി, 12, 12 പ്രോ, 12 പ്രോ മാക്‌സ് എന്നിവക്ക് മാത്രമാണ് ഈ വേര്‍ഷന്‍ ലഭിക്കുക. പഴയ ഐഫോണ്‍ മോഡലുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.

പുതിയ സീരീസ് പുറത്തിറക്കി ആഴ്ചകള്‍ക്കുള്ളിലാണ് വേര്‍ഷന്‍ പരിഷ്‌കരിച്ചത്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സെറ്റിംഗ്‌സില്‍ ജനറല്‍ തിരഞ്ഞെടുത്ത് സോഫ്റ്റ് വേര്‍ അപ്‌ഡേറ്റില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഫോണില്‍ മതിയായ ചാര്‍ജും ശക്തമായ വൈഫൈയുമായുള്ള കണക്ഷനും പരിശോധിച്ച് വേണം ഡൗണ്‍ലോഡ് ചെയ്യാന്‍.

ALSO READ  എം ഐ 11 സീരീസുമായി ഷവോമി