Connect with us

Covid19

ആന്ധ്രയിലും തമിഴ്‌നാട്ടിലും കൊവിഡ് കേസ് 2000ത്തില്‍ താഴെ

Published

|

Last Updated

മുംബൈ |  തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ദിവസേനയുള്ള കൊവിഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴെ എത്തിയതായി കണക്കുകള്‍. തമിഴ്‌നാട്ടില്‍ ഇന്ന് 1,707 കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആന്ധ്രയില്‍ 1316 കേസാണുണ്ടായത്. ഇന്ന് 19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 11,550 ആയി. ഇതുവരെ 7,64,989 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,39,532 പേരും ഇതിനോടകം രോഗമുക്തരായി.

ആന്ധ്രയില്‍ 11 മരണങ്ങളാണ് ഇന്നുണ്ടായത്. 8,58,711 പേര്‍ക്കാണ് ആന്ധ്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 8,35,801 രോഗികള്‍ രോഗമുക്തരായി. 16,000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,911 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്ന് 5,535 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,63,055 ആയി. ഇതില്‍ 16,35,971 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 5,860 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 92.79 ശതമാനമാണ്‌സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മഹരാഷ്ട്രയില്‍ 154 കൊവിഡ് മരണങ്ങളുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 46,356ലെത്തി.