Connect with us

Covid19

കൊവിഡ് വ്യാപനം; അഹമ്മദാബാദില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി

Published

|

Last Updated

അഹമ്മദാബാദ് | കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അഹമ്മദാബാദില്‍ കര്‍ഫ്യുഏര്‍പ്പെടുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആണ് ഈ തീരുമാനമെടുത്തത്. വെള്ളിയാഴ്ച മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.

അഹമ്മദാബാദില്‍ 45,000 ത്തില്‍ പരം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2000ത്തിനടുത്താണ് മരണം.

---- facebook comment plugin here -----

Latest