ജിയോണീ എം12 വിപണിയിലെത്തി

Posted on: November 19, 2020 2:40 pm | Last updated: November 19, 2020 at 2:42 pm

ന്യൂഡല്‍ഹി | ജിയോണീ എം12 നൈജീരിയയില്‍ പുറത്തിറക്കി. 48 മെഗാപിക്‌സല്‍ പ്രൈമറിയോടെ ക്വാഡ് റിയര്‍ ക്യാമറയാണ് പ്രധാന പ്രത്യേകത. 5,100 എം എ എച്ച് ബാറ്ററിയുമുണ്ട്.

6ജിബി+128ജിബി ഹീലിയോ എ25 എസ് ഒ സി മോഡലിന് 78,900 നൈജീരിയന്‍ നെയ്‌റ (ഏകദേശം 15,400 രൂപ)യാണ് വില. ഹീലിയോ പി22 എസ് ഒ സി മോഡലിന് 85,000 നൈജീരിയന്‍ നെയ്‌റ(16,600 രൂപ)യും 4ജിബി+64ജിബി(ഹീലിയോ പി22 എസ്ഒസി)ക്ക് 75,000 നൈജീരിയന്‍ നെയ്‌റ(ഏകദേശം 14,600 രൂപ)യുമാണ് വില.

ഡാസ്ലിംഗ് ബ്ലാക്, മാജിക് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാകും. പുറകുവശത്തെ സെക്കന്‍ഡറി ക്യാമറ അഞ്ച് മെഗാപിക്‌സലും മറ്റുള്ളവ രണ്ട് മെഗാപിക്‌സല്‍ വീതവുമാണ്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ഫേസ് അണ്‍ലോക്കുമുണ്ട്.

ALSO READ  5ജി കരുത്തുമായി റിയല്‍മി 8 ഇന്ത്യയില്‍