National
ബെംഗളുരു കലാപം: 43 കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

ബെംഗളൂരു | ബെംഗളൂരു നഗരത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് 43 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ അറിയിച്ചു. ബെംഗളൂരുവിലെ നാല് എസ്ഡിപിഐ ഓഫിസുകളിലക്കടമാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ പത്രകുറിപ്പില്‍ അറിയിച്ചു.
ആഗസ്റ്റ് 11നാണ് നഗരത്തില്‍ കലാപം നടക്കുന്നത്. ആള്‍ക്കൂട്ടം രണ്ട് പോലീസ് സ്റ്റേഷനുകള്‍ കത്തിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. യുഎപിഎ ചുമത്തിയ കേസ് സെപറ്റംബര്‍ 21നാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. ഡിജെ ഹള്ളി കേസില്‍ 124 പേരും കെജി ഹള്ളി കേസില്‍ 169 പേരും അറസ്റ്റിലായിരുന്നു
---- facebook comment plugin here -----