രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 44,684 പേര്‍ക്ക് കൊവിഡ്; 520 മരണം

Posted on: November 15, 2020 9:03 am | Last updated: November 15, 2020 at 12:45 pm

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 44,684 കൊവിഡ് കേസുകള്‍. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനെക്കാള്‍ 0.4 ശതമാനം കുറവാണിത്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88 ലക്ഷം കവിഞ്ഞു.

24 മണിക്കൂറിനുള്ളില്‍ 520 പേരുടെ ജീവനും മഹാമാരി കവര്‍ന്നു. 1,29,188 ആണ് മരണപ്പെട്ടവരുടെ ആകെ എണ്ണം. ചികിത്സയിലുള്ളവരുടെ എണ്ണം 4,80,000 ആയി കുറഞ്ഞിട്ടുണ്ട്. 81,60,000 ആണ് രോഗമുക്തി.