പി ഡി പി നേതാവ് പൂന്തുറ സിറാജ് ഐ എന്‍ എല്ലിലേക്ക്

Posted on: November 14, 2020 1:19 pm | Last updated: November 14, 2020 at 2:30 pm

തിരുവനന്തപുരം |  പി ഡി പിയുടെ മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ഐ എന്‍ എല്ലില്‍ ചേരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഐ എന്‍ എല്ലിന് എല്‍ ഡി എഫ് അനുവദിച്ച മാണിക്ക വിളാകം ഡിവിഷനില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ കോര്‍പറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി ഇത്തവണ സീറ്റ് നേടാമെന്ന കണക്കുകൂട്ടലിലാണ് ഐ എന്‍ എല്‍. അടുത്തിടെ നടന്ന പി ഡി പിയുടെ സംഘടന തിരഞ്ഞെടുപ്പില്‍ വലിയ പ്രാധാന്യം ലഭിക്കാതെ പോയതാണ് സിറാജിനെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.