4ജി ഫീച്ചര്‍ ഫോണുകളുമായി നോക്കിയ

Posted on: November 13, 2020 6:07 pm | Last updated: November 13, 2020 at 6:07 pm

ബ്രസ്സല്‍സ് | 4ജി കരുത്തുള്ള രണ്ട് പുതിയ ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 8000 4ജി, നോക്കിയ 6300 4ജി എന്നാണ് ഇവയുടെ പേര്. 1500 എം എ എച്ച് ആണ് ബാറ്ററി.

2മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് നോക്കിയ 8000ന്റെത്. ഫ്‌ളാഷുമുണ്ട്. ഫ്‌ളാഷോടു കൂടിയ വി ജി എ ക്യാമറയാണ് നോക്കിയ 6300ന്റെത്. നോക്കിയ 8000ന് 79 യൂറോ (6900 രൂപ)യും നോക്കിയ 6300ന് 49 യൂറോയും (4300 രൂപ) ആണ് വില. ഫോണുകള്‍ എന്ന് ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമാകും ഈ ഫീച്ചര്‍ ഫോണുകള്‍ ലഭിക്കുക. രണ്ട് മോഡലുകള്‍ക്കും കീപാഡ് ഉണ്ട്.

ALSO READ  ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ സമയം നാല് മണിക്കൂറാക്കി; ലൈവിന് പുതിയ ആര്‍ക്കൈവ് സൗകര്യവും