പബ്ജി വീണ്ടും ഇന്ത്യയിലെത്തുന്നു

Posted on: November 12, 2020 5:27 pm | Last updated: November 12, 2020 at 8:52 pm

ന്യൂഡല്‍ഹി | ഇന്ത്യയിലെ കളിക്കാര്‍ക്ക് വേണ്ടി പുതിയ ഗെയിമുമായി പബ്ജി എത്തുന്നു. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് ഗെയിം എത്തുന്നതെന്ന് പബ്ജി മൊബൈല്‍ ഡെവലപ്പേഴ്‌സ് അറിയിച്ചു. പബ്ജി അടക്കമുള്ള നിരവധി ആപ്പുകള്‍ സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഇന്ത്യക്ക് വേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് പബ്ജി മൊബൈല്‍ ഇന്ത്യ. രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ടും പരമാവധി സ്വകാര്യ വിവര സംരക്ഷണം ഉറപ്പുവരുത്തിയുമാകും പുതിയ ഗെയിം ഉണ്ടാകുക. പബ്ജി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനത്തില്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യേക ഓഡിറ്റും കൃത്യത ഉറപ്പുവരുത്തലും ഉണ്ടാകുമെന്ന് പബ്ജി അറിയിച്ചു. ഗെയിം ഉള്ളടക്കം മെച്ചപ്പെടുത്തുകയും ഇന്ത്യക്കാര്‍ക്ക് വേണ്ട രീതിയില്‍ സംവിധാനിക്കുകയും ചെയ്യും. വെര്‍ച്വല്‍ സിമുലേഷന്‍ ട്രെയിനിംഗ് ഗ്രൗണ്ട് സെറ്റിംഗ്, പുതിയ കഥാപാത്രങ്ങള്‍ക്കുള്ള വസ്ത്രം, ചുവപ്പിന് പകരം പച്ച നിറത്തിലുള്ള ഹിറ്റ് ഇഫക്ട്‌സ് അടക്കമുള്ള മാറ്റങ്ങളാണുണ്ടാകുക.

ALSO READ  റിയല്‍മി 7ഐ ഇന്ത്യയിലെത്തി