National
നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രി: പ്രതികരണവുമായി ജെ ഡി (യു)

പാട്‌ന | ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നില്‍ നില്‍ക്കെ നിതീഷ് മുഖ്യമന്ത്രിയായി തുടരുമെന്ന പ്രതികരണവുമായി ജനതാദള്‍ (യു). സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും മുഖ്യമന്ത്രി നിതീഷ് തന്നെയായിരിക്കുമെന്ന് ജെ ഡി യു വക്താവ് കെ സി ത്യാഗി പറഞ്ഞു. പോള്‍ ചെയ്യപ്പെട്ട 4.10 കോടി വോട്ടുകളില്‍ ഒരുകോടി മാത്രം എണ്ണിത്തീര്‍ന്നിരിക്കെയാണ് ത്യാഗിയുടെ പ്രതികരണം.
നിതീഷിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ആര്‍ ജെ ഡി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മുഖ്യമന്ത്രിയെ കരിവാരിത്തേക്കുകയാണ് ആര്‍ ജെ ഡിയെന്നും ത്യാഗി പറഞ്ഞു.
---- facebook comment plugin here -----