Connect with us

Ongoing News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ തകര്‍ച്ച. ഇന്ന് 1200 രൂപ കുറഞ്ഞ് പവന്‍ വില 37,680 രൂപയിലെത്തി. 4710 രൂപയാണ് ഗ്രാമിന്.കഴിഞ്ഞ ഒന്നിന് 37,680 നിലവാരത്തിലെത്തിയതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലവര്‍ധിക്കുന്ന പ്രവണതയായിരുന്നു. തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തു.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില കഴിഞ്ഞദിവസം 100 ഡോളറോളംതാഴ്ന്ന് 1,849.93 ഡോളര്‍നിലവാരത്തിലേ്ക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. എന്നാല്‍ സ്പോട് ഗോള്‍ഡ് വിലയില്‍ ചൊവാഴ്ച നേരിയതോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഔണ്‍സിന് 1,871.81 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ജോണ്‍ ബൈഡന്‍ അധികാരത്തിലെത്തിയതോടെ അമേരിക്കന്‍ സമ്പദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപ്പോര്‍ട്ടുകളും നിക്ഷേപകരെ സ്വര്‍ണ വിപണിയില്‍ നിന്ന് അകറ്റിയയതായാണ് റിപ്പോര്‍ട്ട്. ഇത് ആഗോള വിലയിടിവിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest