ഖമറുദ്ദീന്റെ അറസ്റ്റില്‍ പ്രതികരിച്ച് മന്ത്രി കെ ടി ജലീല്‍

Posted on: November 7, 2020 5:14 pm | Last updated: November 7, 2020 at 5:14 pm

മലപ്പുറം | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീന്റെ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. പടച്ചവന്‍ വലിയവനാണ്. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു എന്ന് രണ്ട് വരിയിലാണ് മന്ത്രി പ്രതികരിച്ചത്. ഫേസ്ബുക്ക് പേജ് വഴിയായിരുന്നു ജലീലിന്റെ പ്രതികരണം.

മന്ത്രിയുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്ത് വലിയ പ്രതികരണമാണ് പോസ്റ്റിന് താഴെ ഉയരുന്നത്.
നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് വലിയ പരിഹാസമായിരുന്നു ലീഗ് അണികള്‍ സൈബര്‍ രംഗത്ത് നടത്തിയത്.