Connect with us

National

ബംഗാളില്‍ ബി ജെ പി അധികാരത്തിലെത്തും: അമിത് ഷാ

Published

|

Last Updated

കൊല്‍ക്കത്ത |  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാറിനെതിരായ രാഷ്ട്രീയ നീക്കം ശക്തമാക്കി ബി ജെ പി. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറാണ് ബംഗാളിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. എങ്കിലും ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ബംഗാളില്‍ ബി ജെ പി അധികാരത്തിലെത്തുമെന്നും ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 356 ഒരു പൊതു പ്രശ്നമല്ല. ഇത് ഭരണഘടനാപരമായ കാര്യമാണ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറാണ് രാഷ്ട്രപതി ഭരണത്തില്‍ തീരുമാനമെടുക്കുക. ആര്‍ട്ടിക്കിള്‍ 356 ഇവിടെ നടപ്പാക്കേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ മാറന്നതിനാല്‍ അപ്പോള്‍ പിന്നെ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.
രാജ്യസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയിലൂടെ സംസ്ഥാനത്ത് “രാജവംശ ഭരണം” സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

---- facebook comment plugin here -----

Latest