Connect with us

Kerala

ലൈഫ് പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ട സംഭവം; ഇ ഡിക്ക് നിയമസഭ എത്തിക്‌സ് കമ്മറ്റി നോട്ടീസ് അയച്ചു

Published

|

Last Updated

കൊച്ചി |  ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് അയച്ചു. ലൈഫ് പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണന്നും നിയമസഭ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു. എന്‍ ഫോഴ്‌സ്‌മെന്റ് അസി.കമ്മീഷണറുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് 7 ദിവസത്തിനകം മറുപടി നല്‍കണം.

ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടാന്‍ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്ന് കാണിച്ചാണ് ജയിംസ് മാത്യു എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കിയത്.