കൊച്ചി ഇ ഡിക്ക് പുതിയ ജോയിന്റ് ഡയറക്ടര്‍

Posted on: November 7, 2020 6:40 am | Last updated: November 7, 2020 at 12:04 pm

കൊച്ചി |  കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പുതിയ ജോയിന്റ് ഡയറക്ടറെ നിയമിച്ചു. മനീഷ് ഗോതാരയാണ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റത്. കൊച്ചിയിലെ ജോയിന്റ് ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

അതേസമയം ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നിയമസഭാ പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടും. ലൈഫ് മിഷന്‍ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്നായിരുന്നു പരാതി.
കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇ ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ചിരുന്നു.