Connect with us

Alappuzha

ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു; ഫലം വന്നപ്പോള്‍ കൊവിഡ് നെഗറ്റീവ്

Published

|

Last Updated

ആലപ്പുഴ | വിദേശത്തു നിന്നെത്തി ക്വാറന്റൈനിന്‍ കഴിഞ്ഞിരുന്നയാള്‍ കൊവിഡ് നെഗറ്റീവ് ഫലം വന്നതിന്റെ തലേന്നാള്‍ മരിച്ചു. ഇരവുകാട് വാര്‍ഡില്‍ കോവിലകത്ത് മഠത്തില്‍ (ആര്യഭവന്‍) പരേതരായ ഭാസ്‌ക്കരന്‍ പിള്ളയുടെയും രുഗ്മിണിയമ്മയുടെയും മകന്‍ കെ ബി ഹരികുമാര്‍ (61) ആണ് മരിച്ചത്. ഖത്വറിലായിരുന്ന ഹരികുമാര്‍ ഒമ്പത് ദിവസം മുമ്പാണ് വിദേശത്തു നിന്നെത്തിയത്.

നഗരത്തിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഹരികുമാര്‍ ഏഴാം നാള്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയനായി. ഫലം കാത്തിരിക്കുമ്പോഴാണ് വ്യാഴാഴ്ച രാത്രി 10.30 തോടെ കുഴഞ്ഞുവീണത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച പരിശോധനാഫലം വന്നപ്പോള്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു. മരണാനന്തര പരിശോധനയിലും കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു. ഭാര്യ: ജയ. മക്കള്‍: ആര്യ, അര്‍ജുന്‍ (ഉണ്ണി).

Latest