Connect with us

Fact Check

FACTCHECK: ഫ്രഞ്ച് പാര്‍ലിമെന്റില്‍ ഖുര്‍ആനിനെ കുറിച്ച് ചര്‍ച്ചയോ?

Published

|

Last Updated

പാരീസ് | ഈയടുത്തായി ഇസ്ലാം വിരുദ്ധ വാര്‍ത്തകളുടെ പ്രധാന കേന്ദ്രമായിരിക്കുകയാണ് ഫ്രാന്‍സ്. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്നെ ഇസ്ലാം വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. അതിന് വളംനല്‍കുന്ന രീതിയില്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നു. ഈ പശ്ചാത്തലത്തില്‍ ഖുര്‍ആനെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ ഫ്രഞ്ച് പാര്‍ലിമെന്റില്‍ ചര്‍ച്ച നടന്നുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ കൊഴുക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം.

ഖുര്‍ആനിനെ സംബന്ധിച്ച് ഫ്രഞ്ച് പാര്‍ലിമെന്റ് നടത്തിയ ചര്‍ച്ച എന്ന നിലയിലാണ് ഒരു മിനുട്ടില്‍ താഴെയുള്ള വീഡിയോ പ്രചരിക്കുന്നത്. യൂറോപ്പിലെ തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ മുസ്ലിംകള്‍ക്കും ഖുര്‍ആനിനുമെതിരെ നൂറ്റാണ്ടുകളായി ഉയര്‍ത്തുന്ന എല്ലാ വാദങ്ങളും ഇവിടെയും പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലെ സംഘ്പരിവാര്‍ കേന്ദ്രങ്ങളാണ് പ്രചാരണം നടത്തുന്നത്.

യാഥാര്‍ഥ്യം: പ്രചരിക്കുന്ന വീഡിയോ ഫ്രഞ്ച് പാര്‍ലിമെന്റില്‍ നിന്നുള്ളതല്ല. മറിച്ച് ബെല്‍ജിയം പാര്‍ലിമെന്റില്‍ തീവ്രവലതുപക്ഷ രാഷ്ട്രീയ നേതാവ് ഫിലിപ് ഡെവിന്ററിന്റെ പ്രസംഗമാണ് വീഡിയോയിലുള്ളത്. 2015 ജനുവരി 22നാണ് പാര്‍ലിമെന്റില്‍ ഖുര്‍ആന്‍ ഉയര്‍ത്തി ഡെവിന്റര്‍ ഇസ്ലാംവിരുദ്ധ പ്രസംഗം നടത്തിയത്. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ വ്ളാംസ് ബെലാംഗിന്റെ നേതാവായിരുന്നു ഇയാള്‍.

പാര്‍ലിമെന്റിലെ സഹ അംഗങ്ങള്‍ തന്നെ ഇയാള്‍ക്കെതിരെ അന്ന് രംഗത്തുവന്നിരുന്നു. ഇസ്ലാമോഫോബിക് ആണ് ഡെവിന്ററെന്നാണ് പലരും ഇയാളെ വിശേഷിപ്പിച്ചത്. ഇതാണ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest