സാമ്പത്തിക സംവരണം: മുഖ്യമന്ത്രിയുമായി കാന്തപുരം ചർച്ച നടത്തി

Posted on: November 4, 2020 1:31 pm | Last updated: November 4, 2020 at 3:26 pm
ഫയൽ ചിത്രം

തിരുവനന്തപുരം | സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആശങ്കകൾ അറിയിച്ച് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.

പിന്നാക്ക സംവരണം ഉറപ്പുവരുത്തുന്നതിൽ സംഭവിച്ച പാകപ്പിഴകളും ബാക് ലോഗ് നികത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംഭവിച്ച പോരായ്മകളും ചർച്ചയിൽ കാന്തപുരം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ന്യൂനപക്ഷങ്ങൾക്കുള്ള നിർദേശങ്ങളും കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി.

നിർദേശങ്ങളോട് അനുഭാവപൂർണമായ സമീപനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .

ALSO READ  മുന്നാക്ക സംവരണം: നിലവിലെ സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തും- സി പി എം