Connect with us

Gulf

സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ ദമാം മീഡിയ ഫോറം പ്രതിഷേധിച്ചു

Published

|

Last Updated

ദമാം | ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പോലിസ് അന്യായമായ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ ദമാം മീഡിയ ഫോറം ശക്തമായി പ്രതിഷേധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്ന് മാധ്യമ പ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞതായി കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ പലപ്പോഴും പല സര്‍ക്കാരുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഏതെല്ലാം വാര്‍ത്തകള്‍ എങ്ങനെയൊക്കെ റിപോര്‍ട്ട് ചെയ്യപ്പെടണം എന്ന ഭരണകൂട താല്‍പര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹാഥ്‌റസില്‍ വാര്‍ത്താശേഖരണത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റന്നെ് ഫോറം അഭിപ്രായപ്പെട്ടു.

നിക്ഷിത താല്‍പര്യങ്ങളോടെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുന്നതും ജയിലിലടക്കുന്നതും പൊതുസമൂഹം ഗൗരവമായി കാണണമെന്നും അത്തരം പ്രവണതകള്‍ക്കെതിരെ എല്ലാ മേഖലകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായിവരണമെന്നും പ്രതിഷേധ പ്രമേയ ത്തിലൂടെ മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ആവശ്യപ്പെട്ടു, ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട്, ട്രഷറര്‍ മുജീബ് കളത്തില്‍ ലുഖ്മാന്‍ വിളത്തൂര്‍, ചെറിയാന്‍ കിടങ്ങന്നൂര്‍,നിഷാദ് ഇരിക്കൂര്‍, സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.