Connect with us

Ongoing News

ചാമ്പ്യൻസ് ലീഗ്: ഇന്ന് വമ്പന്മാർ കളത്തിലിറങ്ങും

Published

|

Last Updated

മാഡ്രിഡ് | യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാർ കളിത്തിലിറങ്ങും.
പുലർച്ചെ 1.30ന് ലിവർപൂൾ അറ്റ്്‌ലാന്റയെയും റയൽ മാഡ്രിഡ് ഇന്റർ മിലാനെയും മാഞ്ചസ്റ്റർ സിറ്റി ഒളിമ്പ്യാക്കോസിനെയും രാത്രി 11.25ന് മാഞ്ചസ്റ്റർ യുനൈറ്റഡ് ഇസ്്താംബൂൾ ബസാക്‌സെഹിറിനെയും സെനിറ്റ് ലാസിയോയെയും നേരിടും.

ലിവർപൂളിന് ആശ്വാസം

ലിവർപൂളിന്റെ രണ്ട് മുൻനിര താരങ്ങൾ പരുക്ക് മാറി തിരികെയെത്തിയത് ലിവർ പൂൾ ക്യാന്പിൽ ആശ്വാസമായി. സെന്റർ ബാക്കായ മാറ്റിപും മിഡ്ഫീൽഡർ നാബി കെറ്റയുമാണ് പരുക്ക് മാറിയെത്തിയത്. ഇരു താരങ്ങളും ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചതായി ക്ലോപ്പ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ അറ്റ്്ലാന്റക്കെതിരായ മത്സരത്തിൽ ഇരുവരും ഉണ്ടാകും. എന്നാൽ തിയാഗോ പരുക്ക് മാറി ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. അധികം വൈകാതെതന്നെ തിരികെയെത്തുമെന്നാണ് ടീം അധികൃതരുടെ പ്രതീക്ഷ. കുറച്ച് കാലമായി ലിവർപൂളിനെ പരുക്ക് വല്ലാതെ അലട്ടുന്നുണ്ട്. ഫാബിനോയും വാൻ ഡൈകും തിയാഗോയും പരുക്ക് കാരണം പുറത്താണ്. സെന്റർ ബാക്കായ മാറ്റിപ് വരുന്നതോടെ ലിവർപൂളിന് ആശ്വാസമായിട്ടുണ്ട്. നിലവിൽ ഗ്രൂപ്പ് ഡിയിൽ രണ്ട് മത്സരങ്ങളിൽ രണ്ടും വിജയിച്ച് ആറ് പോയിന്റോടെ ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ ഒന്ന് വീതം ജയവും സമനിലയുമായി നാല് പോയിന്റോടെ അറ്റ്്ലാന്റ രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയുമായി ഒരു പോയിന്റോടെ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലാണ്. എന്നാൽ ഇന്റർ മിലാൻ രണ്ട് മത്സരങ്ങളിൽ രണ്ടും സമനില പിടിച്ച് രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്ന് ഇന്റർ മിലാന് ജയിക്കാനായാൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താം.

 

Latest