നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്ന നടിയുടെ ഹരജി ഇന്ന് പരിഗണിക്കും

Posted on: November 2, 2020 7:44 am | Last updated: November 2, 2020 at 7:44 am

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സത്യവാങ്മൂലം ഹാജരാക്കാന്‍ നടിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ആരോപിച്ചിരുന്നു. നടിയുടെ പരാതിയെ സര്‍ക്കാരും പിന്തുണച്ചിട്ടുണ്ട്. കേസില്‍ രഹസ്യ വിചാരണയെന്ന നിര്‍ദേശം കോടതിയില്‍ അട്ടിമറിക്കപ്പെട്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകര്‍ കോടതി മുറിയിലെത്തി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും തന്റെ സുപ്രധാനമായ പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്നും നടിയുടെ പരാതിയിലുണ്ട്.