കൊവിഡ് വാക്‌സിൻ: ചൈനീസ് കമ്പനിയുമായി സഊദി കരാറിൽ

Posted on: October 31, 2020 10:19 pm | Last updated: October 31, 2020 at 10:21 pm

ജിദ്ദ | ചൈനയിലെ സിനോവാക് ബയോടെക്കുമായി  സഊദി കിംഗ് അബ്ദുല്ല ഇന്റർനാഷണൽ മെഡിക്കൽ റിസർച്ച് സെന്റർ കൊവിഡ് വാക്സിൻ കരാറിൽ ഒപ്പ് വെച്ചു. സിനോവാക്  കമ്പനിയുടെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം വിജയിച്ചതോടെയാണിത്.

സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും വാക്സിൻ രാജ്യത്ത് ലഭ്യമാക്കുക. നേരത്തേ ലോകാരോഗ്യ സംഘടന, സി‌ പി‌ ഐ, എൻ‌ ഐ‌ ബി‌ എസ്‌ സി എന്നിവയുടെ വാക്സിനുകൾ പരിശോധിക്കുന്നതിനും പ്രവർത്തങ്ങൾ  വിലയിരുത്തുന്നതിനുമായി തിരഞ്ഞെടുത്ത 10 അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ കെ ‌ഐ ‌എം ‌ആർ‌ സിയുമുണ്ടായിരുന്നു.

ബ്രസീലിലെ സാവോ പോളോയിലെ  9,000 വോളന്റിയർമാരിൽ വാക്സിൻ പരീക്ഷണം നടത്തിയതിൽ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.