പത്തനംതിട്ടയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ്

Posted on: October 31, 2020 7:57 pm | Last updated: October 31, 2020 at 7:57 pm

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇന്ന് 203 പേര്‍ക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 169 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്. പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോഴിക്കോട്, തിരുവനന്തപുരം ജില്ലക്കാരായ രണ്ട് പേരെ അതത് ജില്ലകളിലെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ്19 മൂലം ജില്ലയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

പത്തനംതിട്ട ജില്ലക്കാരായ 2449 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2335 പേര്‍ ജില്ലയിലും 114 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 19688 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2787 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1424 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.09 ശതമാനമാണ്.