ബസില്‍ പീഡന ശ്രമം: യുവാവിനെ റിമാന്‍ഡ് ചെയ്തു

Posted on: October 29, 2020 10:31 pm | Last updated: October 29, 2020 at 10:31 pm

ബാലുശ്ശേരി |  ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കൊയിലാണ്ടി -ബാലുശ്ശേരി റൂട്ടില്‍ ബസില്‍ യാത്ര ചെയ്യവേ കോക്കല്ലൂരില്‍ വച്ചാണ് യാത്രക്കാരിയായ സ്ത്രീക്ക് നേരെ യുവാവിന്റെ അതിക്രമം ഉണ്ടായത്. യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ച പരാതിയില്‍ തിക്കോടി നന്തി സ്വദേശി കെ പി റഫീഖിനെ കസ്റ്റഡിയിലെടുത്ത ബലുശ്ശേരി പോലീസ് പ്രതിയെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്ക് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കൊയിലാണ്ടിയില്‍ നിന്നും എകരൂലിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ മൂന്നു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.