സ്വര്‍ണക്കടത്ത്: എം ശിവശങ്കര്‍ കസ്റ്റഡിയില്‍

Posted on: October 28, 2020 10:57 am | Last updated: October 28, 2020 at 6:08 pm

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയില്‍. ശിവശങ്കര്‍ ചികിത്സയിലുള്ള തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വ്വേധ ആശുപത്രിയിലെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെത്തി സമന്‍സ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് തന്നെ ശിവശങ്കറിന്റെ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ശിവശങ്കരിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് വാധങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടിയുണ്ടായത്. ജാമ്യേപക്ഷ തള്ളിയ ഹൈക്കോടതി അറസ്റ്റിന് തടസമില്ലെന്നും അറിയിച്ചിരുന്നു. സ്വപ്നാ സുരേഷ് മുഖം മാത്രമാണെന്നും, സ്വപ്നയെ മുന്‍ നിര്‍ത്തി സ്വര്‍ണക്കടത്ത് നടത്തിയത് എം ശിവശങ്കറാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, കസ്റ്റംസും അറിയിച്ചു. ചാര്‍റ്റേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്.

സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.