രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 45,149 കേസുകള്‍

Posted on: October 26, 2020 9:57 am | Last updated: October 26, 2020 at 3:20 pm

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 45,149 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 480 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 9,39,309 സാമ്പിളുകള്‍ പരിശോധിച്ചു. 79,09,209 ആണ് രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകള്‍. 1,19,033 പേര്‍ മരിച്ചു. 71,34,304 പേര്‍ക്ക് അസുഖം ഭേദമായി. 6,54,057 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര (16,45,020), ആന്ധ്രപ്രദേശ് (8,07,023), കര്‍ണാടക (8,02,817), തമിഴ്‌നാട് (7,09,005), യു പി (4,70,270), കേരളം (3,92,931), ഡല്‍ഹി (3,56,656), പശ്ചിമ ബംഗാള്‍ (3,49,701), ഒഡീഷ (2,81,215), തെലങ്കാന (2,31,252), ബിഹാര്‍ (2,12,192), അസം (2,04,171) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.