സിവില്‍ സര്‍വീസ് കോഴ്‌സുകള്‍; ഈമാസം 31 വരെ അപേക്ഷിക്കാം

Posted on: October 26, 2020 9:30 am | Last updated: October 26, 2020 at 9:30 am

തിരുവനന്തപുരം | തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ സി എസ് ആര്‍ പൊന്നാനി, ആളൂര്‍, മുവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുളള ടാലന്റ് ഡവലപ്മെന്റ് കോഴ്സിലേക്കും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുളള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാം. അപേക്ഷകള്‍ ഈമാസം 31 വരെ സ്വീകരിക്കും. 2020 നവംബര്‍ ഒന്നു മുതല്‍ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്സിന്റെ കാലാവധി. പ്രവേശന പരീക്ഷ ഉണ്ടാവില്ല. ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുക. 27 മുതല്‍ 31 വരെ www.ccek.org, www.kscsa.org വെബ്സൈറ്റുകള്‍ മുഖേന ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം 0471-2313065, 2311654, 8281098864, 8281098863 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.