ചെന്നൈക്ക് ജയിക്കാനുമറിയാം; ബാംഗ്ലൂരിനെ തകര്‍ത്തു

Posted on: October 25, 2020 7:13 pm | Last updated: October 25, 2020 at 7:13 pm

ദുബൈ | കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോടേറ്റ വമ്പന്‍ തോല്‍വിക്ക് ബാംഗ്ലൂരിന് മറുപടി നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ദുബൈയില്‍ നടന്ന ഐ പി എല്ലിലെ 44ാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ചെന്നൈ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. സീസണിലെ ചെന്നൈയുടെ നാലാം വിജയമാണിത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തിന് 145 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഋതുരാജിന്റെയും അമ്പാട്ടി റായുഡുവിന്റെയും ഡുപ്ലെസിയുടെയും ബാറ്റിംഗ് മികവില്‍ അനായാസം വിജയത്തിലെത്തി. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് 51 പന്തുകളില്‍ നിന്നും പുറത്താവാതെ 65 റണ്‍സ് നേടി. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയത്തിലെത്തിയത്.

അര്‍ധസെഞ്ചുറി നേടിയ കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ചെന്നൈ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ചും ദേവ്ദത്തും ചേര്‍ന്ന് നല്‍കിയത്.

ALSO READ  രണ്ട് സൂപ്പർ ഓവറുകൾ; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം പഞ്ചാബിന്