Connect with us

Kerala

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി 28ന്; അതുവരെ അറസ്റ്റ് പാടില്ല

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ 28 ഹൈക്കോടതി വിധി പറയും. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് എം ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.

അതേസമയംശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിന് സഹായിക്കാന്‍ ഉപയോഗിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതിന്റെ ഗൂഢാലോചയില്‍ എം ശിവശങ്കര്‍ ഉണ്ടെന്നും ഇഡി പറയുന്നു. പൂര്‍ണ്ണമായ നിസ്സകരണമാണ് ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വാട്‌സ്ആപ്പ് മെസേജുകലെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും മറുപടിയില്ല. അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നു . ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു. മുദ്രവച്ച കവറിലാണ് ഇഡി തെളിവ് സമര്‍പ്പിച്ചത്.