സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച്

Posted on: October 23, 2020 11:34 am | Last updated: October 23, 2020 at 3:52 pm

തിരുവനന്തപുരം | സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പദ്ധതിയായ മൃതസജ്ഞീവനി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

തൃശൂര്‍ ജില്ല കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാരാണ് അവയവദാനത്തിനായി ആളുകളെ എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ എസ്പി സുദര്‍ശനാണ് കേസ് അന്വേഷിക്കുന്നത്.