സാമ്പത്തിക തിരിമറി: ഫസല്‍ ഗഫൂറിനെതിരെ കേസ്

Posted on: October 21, 2020 6:31 pm | Last updated: October 21, 2020 at 9:54 pm

കോഴിക്കോട് | കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ എം ഇ എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. എം ഇ എസിന്റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് പരാതി. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ ഫസല്‍ ഗഫൂര്‍ ഒന്നാം പ്രതിയും എം ഇ എസ് ജനറല്‍ സെക്രട്ടറി പി ഒ ജെ ലബ്ബ രണ്ടാം പ്രതിയുമാണ്. എം ഇ എസ് അംഗമായ എന്‍ കെ നവാസ് ആണ് പരാതിക്കാരന്‍. വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ഫസല്‍ ഗഫൂറിനെതിരെ ചുമത്തിയത്.

പരാതിയില്‍ പോലീസ് നടപടി എടുക്കാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടര്‍ന്നാണ് നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.