Connect with us

Malappuram

എസ് വൈ എസ് മലപ്പുറം മൗലിദ് പ്രൗഢമായി

Published

|

Last Updated

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ 1495ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലപ്പുറം മൗലിദ് പ്രൗഢമായി. തിരുനബി (സ) അനുപമ വ്യക്തിത്വം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായിരുന്നു പരിപാടി.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആഗോള തലത്തില്‍ പ്രവാചക സന്ദേശങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണെന്നും  പ്രവാചകരുടെ ജീവിതം തുറന്ന പുസ്തകമാണെന്നും ഭീകരതയോടും അക്രമ പ്രവര്‍ത്തനങ്ങളോടും സമരം നടത്തിയ അതുല്യ വ്യക്തിത്വമായിരുന്നു മുഹമ്മദ് നബിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി ലഭിക്കാന്‍ വിശ്വാസികള്‍ പ്രവാചകന്റെ അപദാനങ്ങള്‍ അധികരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ജാഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്ഥഫ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ജമാല്‍ കരുളായി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, എസ്.എസ്.എഫ് മലപ്പുറം ജല്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് പെരിമ്പലം, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, എ.പി ബഷീര്‍ ചെല്ലക്കൊടി, ശക്കീര്‍ അരിമ്പ്ര, വി.പി.എം ഇസ്ഹാഖ്, കരുവള്ളി അബ്ദുറഹീം, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്‌ലിയാർ ചാലിയാര്‍, അബ്ദുറഹ്‌മാൻ കാരക്കുന്ന്, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ എന്നിവര്‍ പ്രസംഗിച്ചു. നബി സന്ദേശ പ്രഭാഷണം, മൗലിദ് പാരായണം, പ്രാര്‍ഥന എന്നിവ പരിപാടിയില്‍ നടന്നു. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടത്തിയ പരിപാടിയില്‍ ഓണ്‍ലൈനായി നൂറ് കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.