സ്റ്റേ നീക്കണമെന്ന് സിബിഐ; ലൈഫ് മിഷന്‍ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും

Posted on: October 19, 2020 8:36 pm | Last updated: October 20, 2020 at 9:19 am

കൊച്ചി |  ലൈഫ് മിഷന്‍ കേസ് നാളെ ഹൈക്കോടതിയുടെ മുന്നിലെത്തും. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസ് പരിഗണിക്കുക. ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ. അതേ സമയം ഹൈക്കോടതി സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐയുടെ വാദം.

വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്ത് സിഇഒ യുവി ജോസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല സ്റ്റേ. ലൈഫ് മിഷന്‍ വിദേശ പണം നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുകയാണെന്നായിരുന്നു കോടതി ഉത്തരവ്.