കൊവിഡ് രോഗികളെ സന്തോഷിപ്പിക്കാന്‍ ഡാന്‍സുമായി ഡോക്ടര്‍

Posted on: October 19, 2020 4:51 pm | Last updated: October 19, 2020 at 4:53 pm

ഗുവാഹത്തി | കൊവിഡ്- 19 ബാധിച്ചവരെ സന്തോഷിപ്പിക്കാന്‍ പി പി ഇ കിറ്റ് ധരിച്ച് അടിപൊളി ഡാന്‍സുമായി ഡോക്ടര്‍. അസാമിലെ സില്‍ച്ചാര്‍ മെഡി.കോളജ് ആശുപത്രിയിലാണ് സംഭവം. വാര്‍ എന്ന സിനിമയിലെ ഘുന്‍ഗ്രൂ എന്ന പാട്ടിനൊപ്പമായിരുന്നു ഡോ.അരൂപ് സേനാപതിയുടെ ഡാന്‍സ്.

ഡോ.അരൂപ് ഡാന്‍സ് ചെയ്യുന്ന വീഡിയോ മറ്റൊരു ഡോക്ടറായ സയീദ് ഫൈസാന്‍ അഹ്മദ് ആണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേര്‍ ട്വിറ്ററില്‍ ഈ വീഡിയോ കണ്ടു. സാമൂഹിക മാധ്യമങ്ങളില്‍ ഡോ.അരൂപിന് അഭിനന്ദനങ്ങള്‍ കൊണ്ട് നിറയുകയാണ്.

 

സില്‍ച്ചാര്‍ മെഡി. കോളജിലെ ഇ എന്‍ ടി സര്‍ജനാണ് ഡോ.അരൂപ്. രോഗികള്‍ക്കൊപ്പം മഹാമാരി പ്രതിരോധത്തില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും മാനസിക സംഘര്‍ഷം കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ പി പി ഇ കിറ്റ് ധരിച്ച് ഡാന്‍സ് ചെയ്തത് വൈറലായിരുന്നു.

ALSO READ  തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടു; ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ട്രമ്പിന്റെ മകന്‍