കനത്ത മഴയില്‍ തെലുങ്കാനയില്‍ മരണം 50 ആയി

Posted on: October 18, 2020 1:56 pm | Last updated: October 18, 2020 at 6:19 pm

ഹൈദരാബാദ് | കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയയില്‍ തെലുങ്കാനയില്‍ വന്‍ നാശനഷ്ടം. തലസ്ഥാനമായ ഹൈദരാബാദ് അടക്കം വിവിധ സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. വാഹനങ്ങല്‍ റോഡിലൂടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. മഴയതെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 50 ആയി. നിരവധി വീടുകള്‍ മഴയില്‍ തകര്‍ന്നിട്ടുണ്ട്. പലയിടത്തം ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഹൈദരാബാദ് നഗരം ഇതുവരെ കാണാത്ത പ്രളയ ദുരിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനസാന്ദ്രത ഏറെയുള്ള നബീല്‍ കോളനി, ബാബ നഗര്‍, ബാലാപൂര്‍, ഖൈറതാബാദ് തുടങ്ങിയ കോളനികള്‍ വെള്ളത്തില്‍ മുങ്ങി. വാഹനങ്ങള്‍ ഒലിച്ചുപോയി. കുത്തിയൊഴുകുന്ന വെള്ളത്തില്‍ അകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് .
15 മുതല്‍ 20 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ രേഖപ്പെടുത്തിയത്. ഏകദേശം 1000 കോടിയുടെ നാശനഷ്ടം ഉണ്ട് എന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്.