കാട്ടുപന്നി വേട്ട; പത്തനാപുരത്ത് രണ്ട് പേര്‍ പിടിയില്‍

Posted on: October 17, 2020 7:23 am | Last updated: October 17, 2020 at 12:12 pm

കൊല്ലം | വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ പിടിച്ച സംഘത്തിലെ രണ്ടുപേര്‍ പത്താനപുരത്ത് അറസ്റ്റില്‍. സംഘത്തിലെ മറ്റ് മൂന്നു പേര്‍ക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പത്തനാപുരം കല്ലാമുട്ടം സ്വദേശികളായ സന്തോഷ്, വര്‍ഗീസ് എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.കാട്ടുപന്നിയുടെ തലയടക്കമുളള ശരീരഭാഗങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ഷോക്കടിച്ച് ചത്തുവീഴുന്ന പന്നിയുടെ ഇറച്ചി അഞ്ചു പേര്‍ ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു പതിവ്. തോമസ് വര്‍ഗീസ്, ദാമോദരന്‍പിളള, രാജന്‍ എന്നിവരെയാണ് ഇനി പിടികൂടാനുളളത്.വനംവകുപ്പ് പത്തനാപുരം റേഞ്ച് ഓഫിസര്‍ എ നിസാമിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.