റിയാദ് | സഊദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. ആക്രമണ ശ്രമത്തെ തകര്‍ത്തതായി അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ച് തെക്കുപടിഞ്ഞാറന്‍ നഗരമായ നജ്റാന് നേരെയാണ് ഹൂത്തികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഡ്രോണുകള്‍ തകര്‍ത്തതായും ആക്രമണങ്ങള്‍ക്ക് സഊദി അറേബ്യ ശക്തമായ തിരിച്ചടി നല്‍കിയതായും വക്താവ് പറഞ്ഞു.