Connect with us

Fact Check

FACT CHECK: ഖഷോഗി വധത്തില്‍ ഉള്‍പ്പെട്ട കേണലിനെ കൊന്നുവെന്ന് പ്രചാരണം

Published

|

Last Updated

റിയാദ് | സഊദി അറേബ്യന്‍ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊന്ന കേസില്‍ ആരോപണവിധേയനായ കേണലിനെ റസ്റ്റോറന്റില്‍ വെച്ച് ഒരാള്‍ വെടിവെച്ചുകൊന്നുവെന്ന് പ്രചാരണം. ഇക്വഡോറില്‍ നിന്നുള്ള സി സി ടി വി ദൃശ്യം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. റസ്റ്റോറന്റിന്റെ തുറസ്സായ സ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരാള്‍ തൊട്ടടുത്ത് വെച്ച് മറ്റൊരാളെ വെടിവെച്ച് കൊല്ലുന്നതാണ് വീഡിയോയിലുള്ളത്.

ഔട്ട്‌ഡോര്‍ സീറ്റിലിരിക്കുന്നയാളെ രാത്രി വെടിവെച്ചുകൊല്ലുന്നതാണ് 30 സെക്കന്‍ഡുള്ള വീഡിയോ ക്ലിപ്പിലുള്ളത്. രണ്ട് പേര്‍ റോഡ് മുറിച്ചുകടന്ന് റസ്‌റ്റോറന്റിന് നേരെ വന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാളെ തുരുതുരാ വെടിവെച്ചുകൊല്ലുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ പേടിച്ചോടുന്നതും കാണാം.

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം

ഖഷോഗി കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികത്തിന്റെയന്നാണ്, കൊലയാളി സംഘത്തില്‍ പെട്ട കേണലിനെ കൊന്നുവെന്ന തരത്തില്‍ വീഡിയോ പ്രചരിക്കാന്‍ ആരംഭിച്ചത്. തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ കൊന്ന സംഘത്തില്‍ പെട്ട കേണലിനെ ഇന്ന് വെടിവെച്ചു കൊന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

സി സി ടി വി ദൃശ്യത്തില്‍ ശബ്ദങ്ങളും കേള്‍ക്കാം. എന്നാല്‍, വീഡിയോയും ഓഡിയോയും തമ്മില്‍ ചേര്‍ച്ചയുണ്ടാകുന്നില്ല. സി സി ടി വി ദൃശ്യങ്ങള്‍ പൊതുവെ ഓഡിയോ ഇല്ലാതിരിക്കെ, ഓഡിയോ ചേര്‍ത്തതാണെന്ന് അനുമാനിക്കുന്നു. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സഊദി കേണല്‍ കൊല്ലപ്പെട്ടു എന്ന നിലക്ക് വീഡിയോ പ്രചരിക്കുന്നുണ്ട്.

ഇക്വഡോറിലെ വെടിവെപ്പ് സംബന്ധിച്ച് വന്ന വാർത്ത

എന്നാല്‍, ഇക്വഡോറിലെ സാന്റിയാഗോ ഡി ഗ്വായാക്വിലില്‍ കഴിഞ്ഞ ജനുവരി രണ്ടാം തീയതി നടന്ന സംഭവമാണിത്. മുന്‍ പോലീസുകാരനും ഗായകനുമായ ജോര്‍ജ് ഫെര്‍ണാണ്ടോ ലിനോ മകാസ് എന്നയാളെയാണ് അജ്ഞാതര്‍ വധിച്ചത്.