Connect with us

Fact Check

FACT CHECK: രാജസ്ഥാനില്‍ നിന്നുള്ള വീഡിയോ വര്‍ഗീയ പ്രചാരണത്തിന് ആയുധമാക്കുന്നു

Published

|

Last Updated

ജയ്പൂര്‍ | ഒരു പിതാവും മകളും തമ്മിലുള്ള വീഡിയോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു. മുസ്ലിം യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയോട് പിതാവ് അതില്‍ നിന്ന് പിന്മാറാന്‍ യാചിക്കുന്നു എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ലൗ ജിഹാദ് ആണ് ഇതെന്നാണ് പ്രചാരണം.

അവകാശവാദം: ലൗ ജിഹാദിന് ഇരയാകല്ലേയെന്ന് ഹിന്ദു പിതാവ് മകളോട് യാചിക്കുന്ന വീഡിയോയാണിത്. തന്റെ തലപ്പാവ് പോലും അദ്ദേഹം തറയിലേക്ക് ഇടുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടി ചിരിച്ചുകൊണ്ട് ആവശ്യം തള്ളിക്കളയുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ പെണ്‍കുട്ടി ഭര്‍ത്താവിന്റെ മൂന്നാം ഭാര്യയാകുകയും അഞ്ചാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കുകയും ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ടി വരും. അല്ലെങ്കില്‍ സോന്‍ഭദ്രയിലെ സ്ത്രീക്ക് സംഭവിച്ചത് പോലെ ശിരച്ഛേദം ചെയ്യപ്പെടാം. തീവ്രവലതുപക്ഷ പ്രചാരകയായ ഷിഫാലി വൈദ്യയാണ് ഈ കുറിപ്പോടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

യാഥാര്‍ഥ്യം: രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഈ സംഭവം നടന്നതെന്ന് എ എസ് പി ബ്രിജേഷ് കുമാര്‍ സോണി പറയുന്നു. ലൗ ജിഹാദ് ആണ് ഇതെന്നത് തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിച്ചോടിയ യുവാവും യുവതിയും ഒരേ സമുദായാംഗങ്ങളാണ്. സീത, ലാഖാറാം എന്നാണ് ഇവരുടെ പേര്.

താന്‍ സ്വമേധയാ ലാഖാറാമിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് സീത പറയുന്നു. ആഗസ്റ്റ് 28നാണ് ഒളിച്ചോടിയത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വെച്ച് സീതയുടെ പിതാവ് വീട്ടിലേക്ക് തിരിച്ചുവരാന്‍ യാചിക്കുന്നതാണ് വര്‍ഗീയച്ചുവയോടെ പ്രചരിപ്പിക്കുന്നത്. ഇരുവരും ഒരു മാസമായി ഒരുമിച്ചാണ് താമസിക്കുന്നത്.