സെപ്തംബറില്‍ രാജ്യത്തെ വിലക്കയറ്റം 7.34 ശതമാനം വര്‍ധിച്ചു

Posted on: October 12, 2020 7:30 pm | Last updated: October 12, 2020 at 7:30 pm

ന്യൂഡല്‍ഹി | ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറില്‍ രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയിലെ വിലക്കയറ്റം 7.34 ശതമാനമായി വര്‍ധിച്ചു. ആഗസ്റ്റില്‍ വിലക്കയറ്റം 6.7 ശതമാനമായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ദേശീയ സ്ഥിതിവിവര ഓഫീസ് (എന്‍ എസ് ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്സവ സമയം വരുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചതിനാലാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യവസ്തുക്കളുടെ മാത്രം വില സെപ്തംബറില്‍ 10.68 ശതമാനമായാണ് വര്‍ധിച്ചത്. ആഗസ്റ്റില്‍ ഇത് 9.05 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്ക് പുറമെ ഗതാഗതം, മൊബൈല്‍ ഫോണ്‍ ബില്‍ തുടങ്ങിയവയുടെ ചെലവും അടിസ്ഥാനമാക്കിയാണ് വിലക്കയറ്റം കണക്കാക്കുന്നത്. റിസര്‍വ് ബേങ്ക് മുന്നോട്ടുവെക്കുന്ന സൗകര്യപ്രദമായ വിലക്കയറ്റ തോത് ആറ് ശതമാനമാണ്.

അതിനിടെ രാജ്യത്തെ വ്യവസായികോത്പാദനം ആഗസ്റ്റ് മാസം എട്ട് ശതമാനമായി കുറഞ്ഞു. ഉത്പന്ന നിര്‍മാണം, ഖനനം, ഊര്‍ജോത്പാദനം എന്നീ മേഖലകളിലെ കുറഞ്ഞ ഉത്പാദനം കാരണമാണിത്.

ALSO READ  പബ്ജി വീണ്ടും ഇന്ത്യയിലെത്തുന്നു