തൃശൂരില്‍ വീണ്ടും കൊലപാതകം; തീണ്ടാപ്പാറയില്‍ യുവാവിനെ വെട്ടിക്കൊന്നു

Posted on: October 12, 2020 3:19 pm | Last updated: October 12, 2020 at 6:11 pm

തൃശൂര്‍ | തൃശൂരില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു. പഴയന്നൂരിലെ തീണ്ടാപ്പാറയില്‍ ഒരു യുവാവിനെ അക്രമികള്‍ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. നിരവധി കഞ്ചാവു കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.റഫീഖിന്റെ സുഹൃത്ത് ഫാസിലിനെ വെട്ടേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തീണ്ടാപ്പാറയില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു.

രണ്ട് ദിവസം മുമ്പ് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നിരുന്നു. അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതിയായ തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ (28) ആണ് കൊല്ലപ്പെട്ടത്. മൂന്നാഴ്ചക്കിടെ ജില്ലയില്‍ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്.