രണ്ട് ലോറികൾക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് വാന്‍; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: October 11, 2020 7:46 pm | Last updated: October 11, 2020 at 7:46 pm

ലണ്ടന്‍ | രണ്ട് ലോറികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ചപ്പാത്തി പോലെയായി ഒരു വാന്‍. അപകട സമയത്ത് അതിലുണ്ടായിരുന്നവരാരും ജീവനോടെ ബാക്കിയുണ്ടാകുമെന്ന് ആരും വിചാരിക്കില്ല. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി ഡ്രൈവര്‍ രക്ഷപ്പെട്ടു.

ഡ്രൈവര്‍ക്ക് നിസ്സാര പരുക്കുകള്‍ മാത്രമാണുള്ളത്. ബ്രിട്ടനിലെ ലൈസസ്റ്ററിലാണ് സംഭവം. അപകടത്തിന്റെ ചിത്രം കണ്ടാല്‍ രണ്ട് ലോറികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നത് ഒരു വാന്‍ ആണെന്നുപോലും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.

അപകടത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. ഇഡിയറ്റ് യു കെ ഡ്രൈവേഴ്‌സ് എക്‌സ്‌പോസ്ഡ് എന്ന പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്തതിന് ശേഷം മൂവായിരത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

With Wareham Fire StationOn the M1 on Friday, Leicestershire Police were called to this RTC. The driver of the van in…

Posted by Idiot UK Drivers Exposed on Thursday, October 8, 2020

ALSO READ  ഓണ്‍ലൈന്‍ ക്ലാസിന് ശേഷം സൂം ഓഫാക്കാന്‍ മറന്നു; അധ്യാപിക വീട്ടില്‍ വംശീയ അധിക്ഷേപം നടത്തുന്നത് റെക്കോർഡ് ചെയ്ത് വിദ്യാര്‍ഥി