കൊവിഡ് വ്യാപനം; ഒമാനില്‍ രണ്ട് ആഴ്ച രാത്രികാല കര്‍ഫ്യൂ

Posted on: October 11, 2020 12:47 am | Last updated: October 11, 2020 at 12:47 am

മസ്‌ക്കറ്റ് | കൊവിഡ് വ്യാപനം കൂടുതല്‍ ശക്തമായതോടെ ഒമാനില്‍ രണ്ട് ആഴ്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഈ മാസം 11 മുതല്‍ 23 വരെയാണ് കര്‍ഫ്യൂ. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യൂ നീണ്ടുനില്‍ക്കും. ബീച്ചുകള്‍ അടച്ചിടാനും സുപ്രിം കമ്മിറ്റി തീരുമാനിച്ചു. കുടുംബ, സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

രാജ്യത്ത് എല്ലാ പ്രായക്കാര്‍ക്കിടയിലും കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കൊവിഡ് ബാധിച്ച് ഇതുവരെ 1009 പേരാണ് ഒമാനില്‍ മരിച്ചത്. 1,04,129 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.