Connect with us

Kerala

സനൂപ് വധം: മുഖ്യ പ്രതി നന്ദന്‍ റിമാന്‍ഡില്‍, രണ്ടുപേര്‍ കൂടി പിടിയില്‍

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ ചിറ്റിലങ്ങാടില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി നന്ദന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖാന്തരമാണ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കിയത്.

അതിനിടെ, കേസില്‍ രണ്ട് പ്രതികളെ കൂടി ഇന്ന് പോലീസ് പിടികൂടി. സുനീഷ്, സുജയ് എന്നിവരെയാണ് തൃശൂര്‍ തണ്ടിലത്ത് വച്ച് പിടികൂടിയത്. മറ്റു പ്രതികളെ കുറിച്ചും നന്ദന്‍ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന.

Latest