Connect with us

National

ഹത്രാസ് കൊല: അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്നില്ല

Published

|

Last Updated

ലഖ്‌നോ | യു പിയിലെ ഹത്രാാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ അേേന്വഷണ സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല. ഇതിനായി അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ദിവസം നീട്ടിനല്‍കി. കേസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നേരത്തെ നല്‍കിയരുന്നെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടിനല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നക്കം വീണ്ടും തെളിവ് ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസ് സി ബി ഐക്ക് വിടാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇതുവരെയും കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐ പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

 

 

Latest