Connect with us

Fact Check

FACT CHECK: മധ്യപ്രദേശില്‍ നിന്നുള്ള ഫോട്ടോ ഉപയോഗിച്ച് രാജസ്ഥാനിലെ ബലാത്സംഗമാണെന്ന് പ്രചാരണം; കൂടെ വര്‍ഗീയ ചേരുവകളും

Published

|

Last Updated

ജയ്പൂര്‍ | മധ്യപ്രദേശില്‍ നിന്നുള്ള വനിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഉപയോഗിച്ച് രാജസ്ഥാനിലെ ബലാത്സംഗമാക്കി ചിത്രീകരിക്കുന്നു. മാത്രമല്ല, വര്‍ഗീയവത്കരിച്ചുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം കൊടുമ്പിരികൊള്ളുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ്

അവകാശവാദം: രാജസ്ഥാനിലെ നിവാല്‍ തഹ്‌സിലിലുള്ള ടോങ്ക് ജില്ലയില്‍ നിന്നുള്ളതാണ് ഈ ഞെട്ടിപ്പിക്കുന്ന ചിത്രം. ബലാത്സംഗത്തിന് ശേഷം തീവെച്ചുകൊല്ലപ്പെട്ട 13കാരി പായല്‍ ജെയ്ന്‍ ആണിത്. നിവാലിലെ റിസ്‌വാന്‍ അന്‍സാരി എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നത്. എന്തുകൊണ്ടാണ് രാജസ്ഥാന്‍ സര്‍ക്കാറും മാധ്യമങ്ങളും മൗനം പാലിക്കുന്നത്?

മധ്യപ്രദേശിലെ കൊലപാതകം സംബന്ധിച്ച് ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത

യാഥാര്‍ഥ്യം: മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ കേസര്‍ബായ് എന്ന സ്ത്രീയാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കേസര്‍ബായിയെ കൊന്ന് മൃതദേഹം കത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29നാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവിന്ദ്, സോഹന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് യാതൊരു വര്‍ഗീയ ബന്ധവുമില്ലെന്ന് ധര്‍ പോലീസും അറിയിച്ചു.